play-sharp-fill

കേരളത്തിൽ കൊവിഡ് മരണനിരക്കിൽ വർദ്ധനവ് ; മരിച്ചവരിൽ കൂടുതലും പുരുഷന്മാർ : പ്രമേഹവും രക്തസമ്മർദ്ദവും വില്ലനെന്ന് ആരോഗ്യ വിദഗ്ധർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണനിരക്കിൽ വർദ്ധനവ്. കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരിൽ കൂടുതലും പുരുഷൻമാരാണ്. ജൂലൈയിൽ കോവിഡ് ബാധിച്ചു മരിച്ച 69 ശതമാനം പേർക്കും പ്രമേഹവും 65 ശതമാനം പേർക്കും രക്തസമ്മർദ്ദമുണ്ടായിരുന്നു. മരിച്ചവരിൽ 12 ശതമാനം പേർ അർബുദ രോഗികളായിരുന്നു. കേരളത്തിൽ പുരുഷൻമാരിലാണ് കോവിഡ് മരണനിരക്ക് കൂടുതൽ. ആരോഗ്യവകുപ്പിന്റെ മരണ വിശകലന റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അതേസമയം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ട്. കോവിഡ് വ്യാപനത്തിന്റെ ഏറ്റവും സുപ്രധാന ഘട്ടത്തിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. […]