കോവളത്ത് തിരയിൽപ്പെട്ട മൂന്ന് പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു ; മറ്റ് രണ്ട് പേരും തിരയിൽപ്പെട്ടതാകമെന്ന് പൊലീസ് ; അടുത്ത സുഹൃത്തുക്കളുടെ തിരോധാനത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ
സ്വന്തം ലേഖകൻ തിരുവനന്തപുരം : കോവളത്ത് തിരയിൽപ്പെട്ട മൂന്ന് പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ മറ്റ് രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു. കാണാതായ മൂന്ന് പെൺകുട്ടികളിൽ നിഷയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കോസ്റ്റൽ പൊലീസിന്റെ ബോട്ടിൽ വെള്ളിയാഴ്ച രാത്രി ഒൻപതേമുക്കാലോടെ ലീവേർഡ് വാർഫിലെത്തിച്ച നിഷയുടെ മൃതദേഹം പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിഴിഞ്ഞം കിടാരക്കുഴിയിൽ കിടങ്ങിൽ പരേതനായ സുരേന്ദ്രന്റെയും ബിന്ദു സരോജയുടെയും മകൾ നിഷ (20), കോട്ടുകാൽ പുന്നവിളയിൽ വിജയഭവനിൽ ശരണ്യ(20), കോട്ടുകാൽ പുന്നവിളയിൽ എസ്.എം. ഹൗസിൽ ഷാരു ഷമ്മി(17) എന്നിവരെയാണ് […]