പൊലീസ് സേനയിലെ ചില യതീഷ് ചന്ദ്രമാരെ മാറ്റി നിർത്തിയാൽ കേരള പൊലീസ് കിടു പ്രസ്ഥാനമാണ് ; ലോക് ഡൗൺ കാലത്ത് കടയിൽ നിന്ന് സ്റ്റൗ വീട്ടമ്മയ്ക്ക് നേരിട്ടെത്തിച്ച് നൽകിയ ജനമൈത്രി പൊലീസാണ് താരം : യുവതിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ
സ്വന്തം ലേഖകൻ കോട്ടയം : ലോക് ഡൗൺ കാലത്ത് വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ് കേരളാ പൊലീസ്. മുതൽ ജനങ്ങൾ ആവശ്യപ്പെടുന്ന ചെറിയ ആവശ്യങ്ങൾ പോലും കൊറോണക്കാലത്ത് തങ്ങളെ കൊണ്ട് ആവുന്ന വിധത്തിത്തിൽ നിറവേറ്റാൻ പൊലീസ് ഉദ്യോഗസ്ഥർ അക്ഷീണം പരിശ്രമിക്കുന്നുമുണ്ട്. ലോക് ഡൗൺ കാലത്ത് കടയിൽ നിന്നും ബുക്ക് ചെയ്ത് സ്റ്റൗ വീട്ടിലെത്തിക്കാൻ കുഴങ്ങിയ വീട്ടമ്മയ്ക്ക് പന്നിയങ്കര ജനമൈത്രി പൊലീസ് സ്റ്റൗ നേരിട്ട് വീട്ടിൽ എത്തിച്ചു നൽകുകയായിരുന്നു. സുഖിന ബിജുവിനാണ് ജനമൈത്രി പൊലീസ് സ്റ്റൗ വീട്ടിലെത്തിച്ച് നൽകിയത്. ഇക്കാര്യം യുവതി തന്നെയാണ് ഫെയ്‌സ്ബുക്കിൽ കുറിച്ചത് സുഖിന […]