കോട്ടയം കൊറോണ വിമുക്ത ജില്ല: കൊറോണ ബാധിതർ എല്ലാം നെഗറ്റീവ്; മെഡിക്കൽ കോളജിലെ നഴ്‌സിന്റെ രോഗവും ഭേദമായി
തേർഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം: ഒരുമാസത്തിലേറെയായി കൊറോണ വൈറസ് ഭീതിയുടെ നിഴലിലായിരുന്ന കോട്ടയം കൊറോണ വൈറസ് വിമുക്തമായി. ജില്ലയിൽ വൈറസ് രോഗബാധ സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവ്. വൃദ്ധ ദമ്പതികളും ആരോഗ്യ പ്രവർത്തകയുടെയും രോഗം ഭേദമായി. മെഡിക്കൽ കോളജിലെ നഴ്‌സും രോഗ വിമുക്തയായി. ഇവരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് അതിവേഗം പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കോട്ടയത്ത് വൈറസ് ബാധിതരായി ചികിത്സയിൽ കഴിഞ്ഞിരുന്നവർ രോഗ വിമുക്തരായ എന്ന വാർത്ത വളരെയധികം ആശ്വാസം പകരുന്നതാണ്. […]