ഭക്ഷണം അലങ്കരിക്കാൻ മാത്രമല്ല, ആരോഗ്യത്തിനും ഉത്തമം; മല്ലിയിലയുടെ ഗുണങ്ങളിങ്ങനെ!
സ്വന്തം ലേഖകൻ ഭക്ഷണം അലങ്കരിക്കാന്‍ മാത്രമല്ല, രുചിയുടെ കാര്യത്തിലും മല്ലിയില പിന്നിലല്ല. മല്ലിയില മാത്രം ഉപയോഗിച്ച് ചട്ണി ഉണ്ടാക്കി ഉപയോഗിക്കുന്നവരും ഉണ്ട്. എന്നാല്‍ മല്ലിയില ഉപയോഗിക്കുന്നതിന് മുമ്പ് ഇലകള്‍ നന്നായി കഴുകി വൃത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം മല്ലിയിലയില്‍ മണ്ണിന്റെ കണികകള്‍ പറ്റിപ്പിടിച്ചിരിക്കാന്‍ സാധ്യതയുണ്ട്. ഇത് ഭക്ഷണത്തിലൂടെ ഉള്ളില്‍ കടന്നാല്‍ അത് പല രോഗങ്ങളെയും ക്ഷണിച്ചു വരുത്താം. അതിനാല്‍ നന്നായി കഴുകിയ ശേഷം മാത്രമേ മല്ലിയില ഉപയോഗിക്കാവൂ. മല്ലിയിലയില്‍ നിന്ന് ലഭിക്കുന്ന പോഷണം മല്ലി വിത്തില്‍ ധാരാളം ഫൈറ്റോ ന്യൂട്രിയന്റുകള്‍ കാണപ്പെടുന്നു. നാരുകളുടെ […]