വിമത ചരിത്രം ആവർത്തിച്ച് ഏറ്റുമാനൂർ : കരുത്തയായ ലതികാ സുഭാഷ് മത്സര രംഗത്തുള്ളത് അങ്കലാപ്പിലാക്കുന്നത് യു.ഡി.എഫിനെ ; മണ്ഡലത്തിലെ ലതികയുടെ വലിയ ബന്ധങ്ങളും കോൺഗ്രസിന് വെല്ലുവിളി
സ്വന്തം ലേഖകൻ കോട്ടയം: കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ലതികാ സുഭാഷ് എറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഏറ്റുമാനൂർ വീണ്ടും വിമത ചരിത്രം ആവർത്തിക്കുകയാണ്. 1987ൽ കോൺഗ്രസ് നേതാവ് ജോർജ് ജോസഫ് പൊടിപ്പാറ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച മണ്ഡലം കൂടിയാണ് ഏറ്റുമാനൂർ. 2,533 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം. 1957, 1960 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചത് പൊടിപ്പാറയായിരുന്നു. ഇതിന് ശേഷമാണ് 1987 ൽ കോൺഗ്രസുമായി തെറ്റി ജോർജ്ജ് ജോസഫ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്. കഴിഞ്ഞ തവണയും ഏറ്റുമാനൂരിൽ യു.ഡി.എഫിന് വിമതനുണ്ടായിരുന്നു. കേരള കോൺഗ്രസ് […]