മരിച്ചയാള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം; അനുവദിച്ചത് 35000 രൂപ ; അന്വേഷണം ആരംഭിച്ച് വിജിലന്‍സ്
സ്വന്തം ലേഖകൻ കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മരിച്ചയാള്‍ക്കും സഹായ ധനം അനുവദിച്ച് സർക്കാർ ഉത്തരവ്. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശി എം.പി. മുരളിയുടെ പേരിലാണ് 35000 രൂപക്ക് ഉത്തരവായത്. മുരളി മരിക്കുന്നതിന് മുമ്പാണ് അപേക്ഷിച്ചതെന്നും പണം കൈപ്പറ്റിയിട്ടില്ലെന്നും കുടുംബം വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പിനേക്കുറിച്ചന്വേഷിക്കുന്ന വിജിലന്‍സ് സംഘം ഇതേപ്പറ്റിയും പരിശോധന തുടങ്ങി. വടക്കന്‍ പറവൂരിലെ ചെറിയപള്ളന്‍ തുരുത്തിലുളള മണിയാലിലാണ് മുരളിയുടെ വീട്. ഭാര്യയും മകളും മാത്രമാണ് ഇപ്പോള്‍ താമസം. കയര്‍ തൊഴിലാളിയായിരുന്ന മുരളി കഴിഞ്ഞ ഡിസംബർ 29ന് വൃക്ക രോഗത്തെത്തുടര്‍ന്ന് […]