സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെ താൻ ചോദ്യം ചെയ്തിരുന്നു, ചിത്ര കടുംകൈ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല : ചിത്രയുടെ മരണത്തിന് പിന്നാലെ ഹേംനാഥ് സുഹൃത്തുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത്
സ്വന്തം ലേഖകൻ കൊച്ചി : പ്രമുഖ അവാതരകയും സീരിയൽ നടിയുമായി വിജെ ചിത്രയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ചിത്ര ആത്മഹത്യ നടത്തിയത് കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്നെന്ന പൊലീസ് കണ്ടെത്തലിനെ സാധുകരിക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കേസിൽ അറസ്റ്റിലായ ഭർത്താവ് നടിയുടെ മരണത്തിന് തൊട്ടുപിന്നാലെ സുഹൃത്തിനോട് സംസാരിക്കുന്ന ടെലിഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ചിത്ര സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെ താൻ ചോദ്യം ചെയ്തുവെന്നും ഇതിൽ കുപിതയായ നടി ടോയ്‌ലെറ്റിൽ കയറി വാതിൽ അടച്ചുവെന്നും ചിത്ര കടുംകൈ ചെയ്യുമെന്നു ഒരിക്കിലും […]