നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഭൂമിയിൽ പതിച്ചു; ഇന്ത്യൻ മഹാസമുദ്രത്തിലെന്ന് അനുമാനം
സ്വന്തം ലേഖകൻ ഡൽഹി : നിയന്ത്രണം വിട്ട് ഭൗമാന്തരീക്ഷത്തിലേക്കു കടന്ന റോക്കറ്റ് ഭൂമിയിൽ പതിച്ചെന്ന് ചൈനയിൽ നിന്ന് റിപ്പോർട്ട്. ചൈനീസ് സമൂഹ മാധ്യമമായ വെയ്ബോയിലാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് വന്നിരിക്കുന്നത്. പുലർച്ചെ 02.24 ന് (UTC) 72.47E 2.65N ഭാഗത്തേക്ക് റോക്കറ്റ് തിരിച്ചെത്തിയെന്നാണ് റിപ്പോർട്ട്. ലഭ്യമായ വിവരങ്ങൾ പ്രകാരം ഇന്ത്യയ്ക്ക് സമീപപ്രദേശമായ മാലദ്വീപിനു സമീപമാണ് റോക്കറ്റ് പതിച്ചതെന്നാണ് അറിയുന്നത്. ഇത് മാലിദ്വീപിനു മുകളിലാണ് കാണിക്കുന്നത്. റിപ്പോർട്ട് ശരിയാണെങ്കിൽ അവിടെ നിന്ന് വൈകാതെ തന്നെ വിശദമായ റിപ്പോർട്ടുകൾ ലഭിക്കും. […]