മദ്യം ഉള്ളില്‍ ചെല്ലുമ്പോള്‍ മകനെ പഠിപ്പിക്കാനെത്തും; പിന്നെ മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകനെ ഐഎഎസ്‌കാരനാക്കണം; എട്ടു വയസുകാരനെ ചട്ടുകം വച്ച് പൊള്ളിച്ച കേസില്‍ അറസ്റ്റിലായ പിതാവിന്റെ രീതികള്‍ വിചിത്രം
സ്വന്തം ലേഖകന്‍ അടൂര്‍: അടൂരില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന എട്ടു വയസുകാരനെ ചട്ടുകം പൊള്ളിച്ച കേസില്‍ അറസ്റ്റിലായ പിതാവിന്റേത് വിചിത്രമായ രീതികള്‍. മദ്യം ഉള്ളില്‍ ചെല്ലുമ്പോള്‍ മകന്‍ ഐഎഎസുകാരനാകണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. പാഠഭാഗത്തിലെ ചോദ്യങ്ങള്‍ക്ക് ശരിയുത്തരം കിട്ടിയില്ലെങ്കില്‍ ക്രൂരമായി മര്‍ദ്ദിക്കും. ചട്ടുകം ചൂടാക്കി പൊള്ളിക്കും. തടയാന്‍ ശ്രമിക്കുന്ന മാതാവിനെയും തൊഴിക്കും. തനിക്ക് പഠിച്ച് ഒന്നുമാകാന്‍ കഴിഞ്ഞില്ല. മകനെ പഠിപ്പിച്ച് ഐഎഎസുകാരനാക്കണമെന്ന ചിന്ത പൊന്തി വരുന്നത് മദ്യം ഉള്ളില്‍ ചെല്ലുമ്പോഴാണ്. അപ്പോള്‍ പഠിപ്പിക്കാനിറങ്ങും. സ്‌കൂളില്ലാത്തതിനാല്‍ കുട്ടിയെ സമീപത്തെ വീട്ടില്‍ ട്യൂഷന് അയയ്ക്കുന്നുണ്ട്. അച്ഛന്‍ ജോലിക്ക് പോയപ്പോള്‍ […]