play-sharp-fill

സംപ്രേക്ഷണ ദിനങ്ങള്‍ കുറച്ചു; ചെമ്പൈ സംഗീതോത്സവത്തെ ദൂരദര്‍ശന്‍ അവഗണിക്കുന്നതായി പരാതി; പ്രോഗ്രാം മേധാവികളുടെ അലസതയെന്ന് ആരോപണം.കടുത്ത പ്രതിഷേധത്തിൽ ഭക്തരും സംഗീത ആസ്വാദകരും.

പതിവിന് വിപരീതമായി ചെമ്പൈ സംഗീതോത്സവത്തില്‍ നിന്നും ദൂരദര്‍ശന്‍ പിന്മാറുന്നു. തിരുവനന്തപുരം, തൃശൂര്‍ നിലയങ്ങള്‍ സംയോജിച്ച് ചെയ്യുന്ന ഈ പരിപാടി പ്രോഗ്രാം മേധാവികളുടെ അലസത മൂലം ഉപേക്ഷിക്കുന്നതായാണ് ആരോപണം. പതിവായി 15 ദിവസവും ചെയ്തിരുന്ന പരിപാടി 5 ദിവസത്തേക്ക് കുറയ്ക്കാനാണ് തീരുമാനമത്രെ. ഗുരുവായൂരപ്പന്റെ കടാക്ഷം കൊണ്ട് സ്വന്തം ശബ്ദം വീണ്ടുകിട്ടിയ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണയ്ക്കായി ഗുരുവായൂര്‍ ക്ഷേത്രം വര്‍ഷം തോറും നടത്തിവരാറുള്ള ചെമ്പൈ സംഗീതോത്സവംഭാരതത്തില്‍ അങ്ങോളമിങ്ങോളമുള്ള ശാസ്ത്രീയ സംഗീത പ്രതിഭകളെയും മഹാരഥന്മാരെയും ആകര്‍ഷിക്കുന്ന പ്രശസ്ത സംഗീത സദസുകളില്‍ അഗ്രിമസ്ഥാനത്തുള്ളതാണ്. 15 ദിവസങ്ങളിലായി അരങ്ങേറുന്ന ഈ […]