കുമരകം ചെങ്ങളത്ത് തോട്ടിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി ; മൃതദേഹം കണ്ടെത്തിയത് രണ്ട് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ
സ്വന്തം ലേഖകൻ കോട്ടയം: കുമരകം ചെങ്ങളം കടത്തുകടവ് തോട്ടിൽ കാണാതായ വയോധികയുടെ മൃതശരീരം കണ്ടുകിട്ടി. കുമരകം കണ്ണാടിച്ചാൽ കൊല്ലകരി തോട്ടിൽ നിന്നും വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് മൃതശരീരം കണ്ടുകിട്ടിയത്. ചെങ്ങളം കുന്നുംപുറത്ത് വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ പെണ്ണമ്മയെ(90) ആണ് മീനച്ചിലാറിന്റെ കൈവഴിയായ തോട്ടിൽ കാണാതായത്. കോട്ടയത്ത് നിന്നും എത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും മുങ്ങൽ വിദ്്ഗദരും മീനച്ചിലാറിന്റെ ആഴങ്ങളിൽ രണ്ട് ദിവസം നീണ്ട പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. കൊല്ലകരി നിവാസികൾ അറിയച്ചതിനെ തുടർന്ന് കുമരകം പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു.. ഇൻക്വസ്റ്റ് […]