play-sharp-fill

പൊലീസ് അനുവാദമില്ലാതെ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു ; ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രകടനത്തിൽ പങ്കെടുക്കാനെത്തിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് വീണ്ടും പൊലീസ് കസ്റ്റഡിയിൽ. റിപ്പബ്ലിക് ദിനത്തിൽ, ഹൈദരാബാദിൽ സംഘടിപ്പിച്ചിരുന്ന പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കാൻ എത്തിയതാണ് ചന്ദ്രശേഖർ ആസാദ്. പൊലീസ് അനുവാദമില്ലാതെ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചതിനാണ് അറസ്റ്റ്. നേരത്തെ ടാറ്റാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യൽ സയൻസിലെ വിദ്യാർത്ഥിനികളെ കൈയേറ്റം ചെയ്തതിന് ഹൈദരാബാദ് പൊലീസിനെതിരെ ആസാദ് രംഗത്തെത്തിയിരുന്നു. കൂടാതെ പൊലീസ് ക്രിസ്റ്റൽ ഗാർഡനിലെ പ്രതിഷേധക്കാരോട് ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. നേരത്തെ ഡൽഹിയിൽ പ്രതിഷേധം നടപ്പോഴും […]

ചന്ദ്രശേഖർ ആസാദ് കോഴിക്കോട് കടപ്പുറത്തെത്തും ; പ്രതിഷേധം ശക്തിപ്പെടുത്താൻ തീരുമാനം

സ്വന്തം ലേഖകൻ കോഴിക്കോട്: പൗരത്വ ഭേദഗതിക്കെതിരെ ശബ്ദം ഉയർത്തി ശ്രദ്ധേയനായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് കേരളത്തിലെത്തുന്നു. സംസ്ഥാനത്തെത്തി പ്രതിഷേധിക്കുന്നതോടെ പൗരത്വ ഭേദഗതിക്കെതിരായ സമരം ശക്തിപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതിയുടെ പ്രതിഷേധത്തിലാണ് ആസാദ് അണിനിരക്കുക. കോഴിക്കോട് കടപ്പുറത്ത് ആസാദി സ്‌ക്വയറിൽ ജനുവരി 31 ന് മൂന്നുമണിക്കാണ് പ്രതിഷേധപരിപാടി. ഡൽയിൽ പ്രതിഷേധ പരിപാടിയ്ക്കിടെ ആസാദിനെ ജയിലിൽ അടച്ചിരുന്നു. തുടർന്ന് ജാമ്യം ലഭിച്ച ശേഷം പുറത്തിറങ്ങുകയും പ്രതിഷേധം തുടരുകയും ചെയ്തിരുന്നു. ആസാദ് പ്രതിഷേധിച്ച ജമാ മസ്ജിദ് പാകിസ്ഥാനിലാണോ എന്നും വളർന്നു വരുന്ന […]

മോദി ആയിരം റാലികൾ നടത്തിയാൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഞാൻ 1500 റാലികൾ നടത്തും : നെഞ്ച് വിരിച്ച് ചന്ദ്രശേഖർ ആസാദ് വീണ്ടും ഡൽഹി ജുമാ മസ്ജിദിലേക്ക്

സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് മോദി ആയിരം റാലികൾ നടത്തിയാൽ നിയമത്തിനെതിരെ ഞാൻ 1500 റാലികൾ നടത്തും. നെഞ്ച് വിരിച്ച് ചന്ദ്രശേഖർ ആസാദ് വീണ്ടും ഡൽഹി ജുമാമസജിദിലേക്ക്. ഡൽഹി ജുമാമസ്ജിദിൽ പൗരത്വ നിയമഭേദഗതിയ്‌ക്കെിരെ പ്രതിഷേധിക്കുന്നതിനിടെ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് വെള്ളിയാഴ്ച പ്രാർത്ഥനകൾക്ക് ശേഷമായിരിക്കും ഡൽഹി ജുമാമസ്ജിദിൽ എത്തുക. ജനങ്ങളോട് സംവദിക്കാനായിരിക്കും സന്ദർശനം. പിന്നീട് കോടതി ഉത്തരവ് അനുസരിച്ച് സ്വദേശമായ യുപിയിലെ സഹാറൻപുരിലേക്കു മടങ്ങും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായ ആസാദ് വ്യാഴാഴ്ച […]