ചാലക്കുടി റെയില്‍വേ പാലം ബലപ്പെടുത്തല്‍ പൂര്‍ണമായി,കഴിഞ്ഞ രണ്ടുവര്‍ഷമായി നടക്കുന്ന ഗര്‍ഡറുകള്‍ മാറ്റി സ്ഥാപിക്കുന്ന ജോലിയുടെ അവസാനഘട്ടം വ്യാഴാഴ്ചയാണ് പൂര്‍ത്തീകരിച്ചത്.
സ്വന്തം ലേഖകൻ ചാലക്കുടി: ചാലക്കുടിപ്പുഴക്ക് കുറുകെയുള്ള റെയില്‍വേ പാലം ബലപ്പെടുത്തുന്ന ജോലികള്‍ പൂര്‍ണമായി. കഴിഞ്ഞ രണ്ടുവര്‍ഷമായി നടക്കുന്ന ഗര്‍ഡറുകള്‍ മാറ്റി സ്ഥാപിക്കുന്ന ജോലിയുടെ അവസാനഘട്ടം വ്യാഴാഴ്ചയാണ് പൂര്‍ത്തീകരിച്ചത്. വ്യാഴാഴ്ച രാവിലെ ആറുമുതല്‍ ഒന്നാം നമ്ബര്‍ ട്രാക്കിലാണ് പ്രവൃത്തികള്‍ നടന്നത്. ചിലയിടങ്ങളില്‍ റയില്‍ പാളം ബലപ്പെടുത്തുകയും ചെയ്തു. ദക്ഷിണ റെയില്‍വേ എന്‍ജിനീയറിങ് വിഭാഗത്തിലെ പ്രധാന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നൂറോളം ജീവനക്കാര്‍ സ്ഥലത്തുണ്ടായിരുന്നു. ബലക്ഷയമുള്ള ഗര്‍ഡര്‍ അഴിച്ച് മാറ്റി പകരം പുതിയത് ക്രെയിനില്‍ ഉയര്‍ത്തിയെടുത്ത് സ്ഥാപിക്കുകയാണ് ചെയ്തത്. ജോലി മൂലം ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. എക്സ്പ്രസുകളടക്കം […]