നവോത്ഥാനമൊക്കെ സ്‌കൂളിന് പുറത്ത് : ക്ലാസ് മുറിയിലെ ബോർഡിൽ വിദ്യാർത്ഥികളുടെ ജാതി തിരിച്ച് കണക്ക് ; സംഭവം ഉത്തരേന്ത്യയിലല്ല എറണാകുളത്ത്
സ്വന്തം ലേഖകൻ കൊച്ചി: നവോത്ഥാനമൊക്കെ സ്‌കൂളിന് പുറത്ത് , ക്ലാസ്മുറിയിലെ ബോർഡിൽ വിദ്യാർത്ഥികളുടെ ജാതി തിരിച്ച് കണക്ക്.സഭവം നടന്നത് ഉത്തരേന്ത്യയിലല്ല.എറണാകുളം സെന്റ് തെരേസാസ് ലോവർ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഇവിടെ ഒരു ക്ലാസ് മുറിയിലെ ബോർഡിൽ കുട്ടികളുടെ ജാതി തിരിച്ചാണ് കണക്കെഴുതിയിരിക്കുന്നത്. എഴുത്തുകാരി ചിത്തിര കുസുമനാണ് ഫേസ്ബുക്കിൽ ഇക്കാര്യം ചിത്രമടക്കം പങ്കുവെച്ചത്. മൂന്നാം ക്ലാസിലെ 51 കുട്ടികളെ എസ്‌സി, ഒഇസി, ഒബിസി, ജനറൽ, ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ എന്നിങ്ങനെയാണ് തിരിച്ചെഴുതിയത്. ഡാറ്റാ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ബോർഡിൽ കുട്ടികൾ കാൺകെ ഇങ്ങനെ എഴുതിയിട്ടത് എന്നാണ് വിശദീകരണം […]