സ്‌കൂൾ ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സല്ലാപം ; ഡ്രൈവർക്ക് ശിക്ഷ രണ്ടായിരം രൂപ പിഴയും ഒരു ദിവസത്തെ ആശുപത്രി സേവനവും
സ്വന്തം ലേഖകൻ പാലക്കാട്: സ്‌കൂൾ ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സല്ലപിച്ച ബസ് ഡ്രൈവർക്ക ശിക്ഷ രണ്ടായിരം രൂപ പിഴയും ഒരു ദിവസത്തെ ആശുപത്രി സേവനവും. ഡ്രൈവർ മൊബൈലിൽ സംസാരിച്ചത് മോട്ടോർ വാഹന വകുപ്പിന്റെ ക്യാമറയിൽ കുടുങ്ങുകയായിരുന്നു . പാലക്കാട് പട്ടാമ്പിയിലാണ് സംഭവം നടന്നത്. സ്‌കൂളിൽ നിന്നും വൈകിട്ട് കുട്ടികളുമായി കൂറ്റനാട് ഭാഗത്തേക്ക് പോയ ബസിന്റെ ഡ്രൈവറാണ് ക്യാമറയിൽ കുടുങ്ങിയത്. ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് മോട്ടോർ വാഹന വകുപ്പിന്റെ വാഹനത്തിലെ ക്യാമറയിൽ പതിഞ്ഞതിനെ തുടർന്ന് അധികൃതർ ഡ്രൈവറോട് ഹാജരാകാൻ ആവശ്യപ്പെട്ടു. തുടർന്ന് പട്ടാമ്പി […]