play-sharp-fill

“പുതുവർഷത്തിലെ ആദ്യ സമ്മാനം, ഇത് തുടക്കം മാത്രം”; വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലവർധനയിൽ പരിഹാസവുമായി കോൺഗ്രസ്

സ്വന്തം ലേഖകൻ ഡൽഹി : പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ചു. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 25 രൂപ വരെയാണ് വർധിപ്പിച്ചത്. വിലവർധനയിൽ കേന്ദ്ര സർക്കാരിനെതിരെ പരിഹാസവുമായി കോൺ​ഗ്രസ് രം​ഗത്തെത്തി. ജനങ്ങൾക്കുള്ള സർക്കാരിന്റെ പുതുവർഷ സമ്മാനമാണിതെന്നും ഇത് തുടക്കം മാത്രമാണെന്നും കോൺഗ്രസ് പരിഹസിച്ചു. ‘പുതുവർഷത്തിലെ ആദ്യ സമ്മാനമായി വാണിജ്യ പാചക വാതക സിലിണ്ടറിന് 25 രൂപ കൂടി. ഇത് ഒരു തുടക്കം മാത്രമാണ്’- മോദി സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് ട്വീറ്റ് ചെയ്തു. വില വർധന പ്രകാരം വാണിജ്യ […]

ചെട്ടികുളങ്ങരയിൽ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു ; ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ ആലപ്പുഴ : മാവേലിക്കര ചെട്ടികുളങ്ങരയിൽ വീടിനുള്ളിൽ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു. ചെട്ടികുളങ്ങര വടക്കേത്തുണ്ടം പാലപ്പളളിൽ വീട്ടിൽ രാഘവൻ(70), ഭാര്യ മണിയമ്മ(65) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ ഇവരുടെ കോൺക്രീറ്റ് വീട് പൂർണമായും തകർന്നു. ഇരുവരുടെയും മൃതദേഹങ്ങളും കത്തിക്കരിഞ്ഞു.എന്നാൽ സിലിണ്ടറിൽ നിന്നും ഗ്യാസ് ലീക്കായതിനെ തുടർന്ന് അപകടമുണ്ടായതാണോ അതോ ആത്മഹത്യയാണോയെന്ന് വ്യക്തമല്ല. രാഘവനും ഭാര്യയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. അടുക്കളയിൽ പാചകത്തിനുപയോഗിക്കുന്ന സിലിണ്ടറിൽ നിന്നല്ല അപകടമുണ്ടായിരിക്കുന്നത്. […]

ഉപയോഗിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ; ആളപായം ഒഴിവായത് തലനാരിഴയ്ക്ക്

  സ്വന്തം ലേഖകൻ കുന്നത്തൂർ : വീട്ടിൽ ഉപയോഗിച്ചു കൊണ്ടിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. പഴയ സിലിണ്ടറിൽ ഗ്യാസ് തീർന്നതിനെ തുടർന്ന് പുതിയ സിലിണ്ടർ കണക്ട് ചെയ്ത ശേഷം അടുപ്പ് കത്തിക്കാൻ തുടങ്ങുന്നതിനിടയിലാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കുന്നത്തൂർ പനന്തോപ്പ് മാടൻനട ചന്ദന ഭവനത്തിൽ മുരളീധരന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് അടുപ്പ് കത്തിക്കുന്നതിനിടയിൽ പൊട്ടിത്തെറിച്ചത്. മുരളീധരന്റെ ഭാര്യ ഗിരിജയും മക്കളും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു. സിലിണ്ടർ പൊട്ടിത്തെറിച്ച ഉടൻ തന്നെ ഗിരിജയും മക്കളും പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. അതിനാൽ ആളപായം ഉണ്ടായില്ല. […]