തൊടേണ്ട മോനെ, ഉടുപ്പിൽ മണ്ണ് പറ്റും…! ആ വാക്കുകൾ വക വെക്കാതെ അമ്മയെ കെട്ടിപ്പിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ; കണ്ടുനിന്നവരുടെ കണ്ണുകൾ ഈറനണിയിച്ചൊരു തെരഞ്ഞെടുപ്പ് പര്യടനം
സ്വന്തം ലേഖകൻ ചിറയിൻകീഴ് : ഒരു പഞ്ചായത്ത് മെമ്പർ സ്ഥാനത്ത് എങ്കിലും എത്തിയാൽ സ്വന്തം നാടിനെയും വേണ്ടപ്പെട്ടവരെയും മറക്കുന്നവരാണ് രാഷ്ട്രീയ പ്രവർത്തകരിലേറെയും. ഇതേ നാട്ടിലാണ് നാടിനെയും കണ്ടു നിന്നവരെ ഈറനണിയിച്ച് ഒരു സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പര്യടനം ഉണ്ടായത്. നാട്ടിൽ തൊഴിലുറപ്പ് ജോലി ചെയ്യുന്ന സ്ത്രീകളോട് വോട്ട് ചോദിച്ചെത്തിയതായിരുന്നു സ്ഥാനാർത്ഥി. അപ്പോഴാണ് അക്കൂട്ടത്തിൽ സ്വന്തം അമ്മയെയും കണ്ടത്. കെട്ടിപ്പിടിക്കാൻ നോക്കിയപ്പോൾ അമ്മ പറഞ്ഞു ‘തൊടേണ്ട മോനെ ഉടുപ്പിൽ മണ്ണുപറ്റും’.എന്നാൽ അമ്മയുടെ ഈ വാക്കുകൾ വകവെയ്ക്കാതെ മകൻ അമ്മയെ ചേർത്തുപിടിയ്ക്കുകയായിരുന്നു. ചിറയിൻകീഴ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ബിഎസ് […]