ലൈംഗികാതിക്രമ പരാതി; ബ്രിജ് ഭൂഷനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്..! ചുമത്തിയത് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ; അറസ്റ്റ് അനിവാര്യം…!
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൻ ശരൺ സിങിനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിയിലാണ് നടപടി . പോക്സോ നിയമമടക്കം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ ഏഴ് താരങ്ങളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത താരമായതിനാലാണ് പോക്‌സോ കേസ് . മറ്റു പരാതികളിൽ സ്ത്രീകൾക്കെതിരായ അതിക്രമത്തിനുമാണ് കേസ്. കേസെടുത്തതിനാൽ ബ്രിജ് ഭൂഷന്റെ അറസ്റ്റ് അനിവാര്യമായി. അതേസമയം കേസെടുത്തത് കൊണ്ടു മാത്രം കാര്യമില്ലെന്ന് അറസ്റ്റ് ചെയ്യണമെന്നുമാണ് താരങ്ങളുടെ നിലപാട്. കുറ്റവാളി ശിക്ഷിക്കപ്പെടുന്നതു […]