play-sharp-fill

അടിക്കടിയുള്ള തലവേദന, ഛർദി, വ്യക്തിത്വ മാറ്റങ്ങള്‍; ബ്രെയിൻ ട്യൂമറിന്റെ ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയാം

സ്വന്തം ലേഖകൻ തലച്ചോറിലെ കോശങ്ങളുടെ അനിയന്ത്രിതവളര്‍ച്ചയാണ് ബ്രെയിന്‍ ട്യൂമര്‍. പലപ്പോഴും ട്യൂമര്‍ വളര്‍ച്ച കാന്‍സര്‍ ആകണമെന്നുമില്ല. എന്നാല്‍ ട്യൂമറുകള്‍ എപ്പോഴും അപകടകാരികള്‍ തന്നെയാണ്. കഠിനമായ തലവേദനയാണ് ട്യൂമറിന്റെ പ്രധാനലക്ഷണം. തലചുറ്റല്‍, ക്ഷീണം, കാഴ്ചക്കുറവ്, ശരീരത്തിന്റെ ബാലന്‍സ് നഷ്ടമാകുക എന്നിവയും ലക്ഷണങ്ങളാണ്. തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ ചികിത്സിച്ചു മാറ്റാം. ഈ രോഗമുള്ളവര്‍ ചിലപ്പോള്‍ പെട്ടെന്ന് അസാധാരണമായി സംസാരിക്കുവാനും പെരുമാറാനും തുടങ്ങും. ഓര്‍മ നഷ്ടപ്പെടുക, ചെറിയ കണക്കുകള്‍ പോലും കൂട്ടാന്‍ കഴിയാതിരിക്കുക, പെട്ടെന്ന് സ്ഥലകാലബോധം നഷ്ടപ്പെടുക എന്നതും ബ്രെയിന്‍ ട്യൂമറിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്. രോഗകാരണം അയോണൈസിംഗ് റേഡിയേഷനും ചില […]