ബ്രഹ്മപുരം തീപ്പിടുത്തം: ആരെങ്കിലും തീവെച്ചതായി തെളിവില്ല..! തീപിടിത്തത്തിന് കാരണം മാലിന്യത്തിലെ അമിത ചൂട്; പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു

സ്വന്തം ലേഖകൻ കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ ആരെങ്കിലും തീവെച്ചതായി തെളിവില്ലെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. തീപിടിത്തത്തിന് കാരണം മാലിന്യത്തിലെ അമിത ചൂട് മൂലമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. തീപിടിത്തത്തിന് കാരണം മാലിന്യത്തിന് തീയിട്ടതാണെന്ന ആരോപണം സാധൂകരിക്കുന്ന തെളിവുകളൊന്നും പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ചിട്ടില്ല. തീപിടിത്തം ഉണ്ടായ സെക്ടര്‍ ഒന്നിലെ സിസിടിവിയില്‍ തീ കത്തിത്തുടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അട്ടിമറി സാധ്യത പൂര്‍ണമായും റിപ്പോര്‍ട്ടില്‍ തള്ളിക്കളഞ്ഞിട്ടില്ലെന്നാണ് സൂചന. പ്ലാന്റിലെ […]

കൊച്ചിയിൽ പെയ്ത മഴയിൽ അമ്ല സാന്നിധ്യം ഇല്ലെന്ന് കുസാറ്റിന്റെ കണ്ടെത്തലിൽ പിഴവ് എന്ന് ഡോക്ടർ രാജഗോപാൽ കമ്മത്ത്

സ്വന്തം ലേഖകൻ കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മഴയിലെ അമ്ല സാന്നിധ്യം അളക്കാൻ കൊച്ചി സാങ്കേതിക സർവകലാശാല നടത്തിയ സാമ്പ്ലിങ് രീതിയിൽ പിഴവുണ്ടെന്ന കണ്ടെത്തലുമായി വിദഗ്ധർ. കുസാറ്റ് അവലംബിച്ച സാംപ്ലിങ് രീതി അനുമാനങ്ങൾ അരക്കെട്ടുറപ്പിക്കൻ പൊന്നതല്ലെന്ന് ഡോ. എ.രാജഗോപാൽ കമ്മത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചിയിൽ കഴിഞ്ഞദിവസം രാത്രി പതിനൊന്നര മണിയോടെ പെയ്ത മഴയുടെ ആദ്യതുള്ളികൾ വൈറ്റിലയിൽ നിന്നും ശേഖരിച്ച് പരിശോധിച്ചതിൽ നിന്നാണ് മഴയിലെ ആസിഡ് സാന്നിധ്യം തിരിച്ചറിഞ്ഞത്. കൊച്ചി സാങ്കേതിക സർവ്വകലാശാലയിൽ നടത്തിയ പരീക്ഷണത്തിൽ കൊച്ചിയിൽ പെയ്ത മഴയിൽ അമ്ലസാന്നിധ്യം ഇല്ലെന്നാണ് കണ്ടെത്തൽ. അതേസമയം […]

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം; കൊച്ചി കോർപറേഷന് നൂറ് കോടി പിഴ ചുമത്തി ദേശീയ ഹരിത ട്രൈബൂണൽ; തുക തീപ്പിടിത്തം മൂലം ദുരിതം അനുഭവിച്ചവർക്ക് വിതരണം ചെയ്യണമെന്ന് നിർദേശം

സ്വന്തം ലേഖകൻ ന്യൂഡൽഹി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ കൊച്ചി കോർപറേഷന് നൂറ് കോടി പിഴ ചുമത്തി ദേശീയ ഹരിത ട്രൈബൂണൽ. കോർപറേഷൻ പിഴ ചീഫ് സെക്രട്ടറിക്ക് അടയ്ക്കണം. സംസ്ഥാന സർക്കാറിനും കോർപറേഷനും വീഴ്ച സംഭവിച്ചതായും ഇത് കൈയ്യും കെട്ടി നോക്കി നിൽക്കാനാവില്ലെന്നും ട്രൈബൂണൽ വ്യക്തമാക്കി. തുക തീപ്പിടുത്തം മൂലം ദുരിതം അനുഭവിച്ചവർക്ക് വിതരണം ചെയ്യണമെന്നാണ് ദേശീയ ഹരിത ട്രൈബൂണലിന്റെ നിർദേശം. ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വലിയ വീഴ്ചകൾ ഉണ്ടായിരുന്നെന്ന് സൂചിപ്പിച്ച് ചീഫ് എൻവയോൺമെന്റൽ എൻജിനിയർ ഹരിത ട്രൈബ്യൂണലിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മാലിന്യ ശേഖരണ […]

‘കൊച്ചി പഴയ കൊച്ചിയല്ല മമ്മൂക്കാ; DYFI യും കപ്പിത്താനുമുണ്ടായിട്ടും നോ രക്ഷ; വിഷപ്പുക വന്നപ്പോള്‍ കപ്പിത്താന്‍ കംപ്ലീറ്റ്ലി ഔട്ട് ‘; പരിഹാസവുമായി അബ്ദു റബ്ബ്

സ്വന്തം ലേഖകൻ കോഴിക്കോട്: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തെ തുടർന്ന് കൊച്ചിയിൽ പടർന്ന വിഷപ്പുകയിൽ ആശങ്ക പങ്കുവെച്ച നടൻ മമ്മൂട്ടിക്ക് മറുപടിയുമായി മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്.കൊച്ചി പഴയ കൊച്ചിയല്ലെന്ന് പറഞ്ഞ അബ്ദു റബ്ബ്, സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പരിഹസിച്ചു. അബ്ദു റബ്ബിന്റെ വാക്കുകള്‍ ‘മമ്മൂക്കാ, കൊച്ചി പഴയ കൊച്ചിയല്ല..! ശ്വസിക്കേണ്ട വായു പോലും മലിനമാക്കപ്പെട്ടിരിക്കുന്നു.മഹാനഗരത്തിനു ചുറ്റും കഴിഞ്ഞ കുറെ ദിവസങ്ങളായി വിഷപ്പുക പടരുകയാണ്. ബ്രഹ്മപുരത്തെ തീ താനേയുണ്ടായതല്ല, അതിൻ്റെ പിന്നില്‍ പാര്‍ട്ടി കരങ്ങളുണ്ട്… മമ്മൂക്കാ നിങ്ങള്‍ക്ക് ചുറ്റും ഇപ്പോള്‍ പരക്കുന്നത് വിഷപ്പുക മാത്രമല്ല, ഉന്നത […]