അച്ഛന്റെ കണ്ണ് വെട്ടിച്ച് ദേശീയപാതയിൽ ഒരുവയസുകാരൻ സവാരിക്കിറങ്ങിയത് മുട്ടിലഴഞ്ഞ് ; പിഞ്ചുബാലന് രക്ഷകരായി വന്നത് മീൻവണ്ടിയിലെ ജീവനക്കാർ
സ്വന്തം ലേഖകൻ കൊല്ലം: വാഹനങ്ങൾ ചീറിപ്പായുന്ന ദേശീയപാതയിൽ അച്ഛന്റെ കണ്ണ് വെട്ടിച്ച് ഒരു വയസുകാരൻ സവാരിക്കിറങ്ങി. തിരക്കുള്ള റോഡിലൂടെ മുട്ടിലിഴഞ്ഞ് നടന്ന പിഞ്ചുകുഞ്ഞിന് രക്ഷകരായി മീൻ കയറ്റിവന്ന വാൻ. മീനുമായി കൊല്ലത്തു നിന്നു തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്ന വാനിലുണ്ടായിരുന്നവരാണ് വാഹനം റോഡിനു കുറുകെ നിർത്തി കുഞ്ഞിനെ അപകത്തിൽപ്പെടാതെ വാരിയെടുത്ത് രക്ഷിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ പാരിപ്പള്ളിക്കു സമീപമായിരുന്നു സംഭവം. കുഞ്ഞിനെ ബന്ധുക്കളെ ഏൽപിച്ചു വാനിൽ യാത്ര തുടർന്ന സംഘം ആരാണെന്ന് ഇപ്പോഴും അറിയില്ലെങ്കിലും അവർക്ക് നന്ദി പറയുകയാണ് ഒരു നാടാകെ. റോഡരികിൽ നിന്നും […]