പിറന്നാൾ കേക്ക് തോക്ക് കൊണ്ട് മുറിച്ചു ; കൂടാതെ ഫേസ്ബുക്ക് ലൈവും ;പിന്നാലെ പോലീസ് പിടിയിൽ
പിറന്നാൾ കേക്ക് കത്തിക്ക് പകരം തോക്ക് കൊണ്ട് മുറിച്ചാലോ? നിയമവിരുദ്ധമായി കൈവശം വെച്ച തോക്കുകൊണ്ട്. ഇതോടെ ഇയാൾ പോലീസ് പിടിയിലുമായി. ബുധനാഴ്ചയായിരുന്നു വിവാദമായ ഈ പിറന്നാളാഘോഷം. ഭിന്ദ് ജില്ലയിലെ ഗോണ പഞ്ചായത്തിലെ സർപഞ്ചായ രാജു ഭദോരിയയുടേതായിരുന്നു പിറന്നാൾ. സ്വൽപം വ്യത്യസ്തമായ രീതിയിൽ പിറന്നാളാഘോഷിക്കണം എന്ന് കരുതിയാവണം രാജു കേക്ക് തോക്ക് കൊണ്ട് മുറിച്ചത്. ഒരു നാടൻ നിർമ്മിത തോക്കാണ് ഇതിന് വേണ്ടി ഉപയോഗിച്ചത്. തമാഞ്ച എന്നാണ് ഈ തോക്ക് അറിയപ്പെടുന്നത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. ഇതിന് പിന്നാലെ പൊലീസും സംഭവം അന്വേഷിച്ചു. […]