കടൽപ്പാലം തകർന്നു ; 13 പേർക്ക് പരിക്ക്
സ്വന്തം ലേഖിക കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിൽ പഴയ പാലം തകർന്നു. പഴയ പാലത്തിന്റെ അവശേഷിച്ചിരുന്ന ഭാഗങ്ങളാണ് തകർന്ന് വീണത്. ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ 13 പേർക്ക് പരിക്കേറ്റതായാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം. തകർന്ന് വീണ പാലത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ലൈഫ് ഗാർഡുകളുടെ നിർദേശം ലംഘിച്ച് കടൽപാലത്തിന് മുകളിൽ കയറിയവരാണ് അപകടത്തിൽപെട്ടത്. ഇവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോഴിക്കോട് സ്വദേശികളായ സുമേഷ്, എൽദോ, റിയാസ്, അനസ്, ശിൽപ, ജിബീഷ്, അഷർ, സ്വരാജ്, ഫാസിൽ, റംഷാദ്, ഫാസിൽ, […]