സംസാരിക്കാന്‍ പറ്റാത്ത അവസ്ഥ, മാഡം ഞാന്‍ വീണു പോകും, എന്ന് ആ ഇരുന്ന ഇരുപ്പില്‍ തന്നെ ജഡ്ജിനോട് പറഞ്ഞു; ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാര്‍ ഗുരുതരാവസ്ഥയില്‍
സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആക്രമണ ദൃശ്യങ്ങള്‍ ദിലീപ് വീട്ടില്‍ വെച്ച് കണ്ടിരുന്നതായും ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച് നല്‍കിയത് ശരത് ആണെന്നും ബാലചന്ദ്രകുമാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. കേസിന്റെ വിചാരണ നടക്കുകയാണ്. നടിയെ ആക്രമിച്ച കേസിന്റെ രണ്ടാം ഘട്ട സാക്ഷി വിസ്താരത്തിന് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്ന വേളയില്‍, സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംവിധായകന്‍ ബൈജു കൊട്ടാരക്കര ആണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ബാലചന്ദ്രകുമാറിനെ […]