ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 157രോഗികൾക്ക് ഡയാലിസിസ് കിറ്റും ചികിത്സാ ധനസഹായവും നൽകി…!
സ്വന്തം ലേഖകൻ ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റും, ധനസഹായവും ഈ മാസം 157 വൃക്കരോഗികൾക്ക് നൽകി. ആശ്രയയുടെ ഇൻ ചാർജ് സിസ്റ്റർ ശ്ലോമ്മോ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ.എസ് ശങ്കർ യോഗം ഉദ്ഘാടനവും, കോട്ടയം എ ഡി എം റെജി.പി. ജോസഫ് കിറ്റ് വിതരണ ഉദ്ഘാടനവും ചെയ്തു. ജോസഫ് കുര്യൻ, എം.സി. ചെറിയാൻ, അൽവിൻ കെ ജോസഫ്, ലീന മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു.