play-sharp-fill

‘അരിക്കൊമ്പന്റെ’ ഷൂട്ടിംഗ് ഒക്ടോബറിൽ; ചിത്രീകരണം ഇടുക്കി ചിന്നക്കനാലിനു പുറമേ ശ്രീലങ്കയിലെ സിഗിരിയയിൽ ..! പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചതായി സംവിധായകൻ

സ്വന്തം ലേഖകൻ ടൈറ്റിൽ അനൗൺസ്മെന്റ് ചെയ്ത മുതൽ വാർത്തകളിൽ നിറഞ്ഞുനിന്ന അരിക്കൊമ്പന്റെ ചിത്രീകരണം ഈ വർഷം ഒക്ടോബറിൽ ആരംഭിക്കും. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ ശ്രീലങ്കയിലെ സിഗിരിയ ആണ് . ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യഹിയയാണ്. സുഹൈൽ എം കോയയാണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്. ലോകത്തിലെ എട്ടാമത്തെ അത്ഭുത പ്രദേശമായി നാമകരണമുള്ള ശ്രീലങ്കയിലെ സിഗിരിയയോടൊപ്പം കേരളത്തിലെ ഇടുക്കി ചിന്നക്കനാലിലും അരിക്കൊമ്പന്റെ ഷൂട്ടിംഗ് നടക്കുക. രണ്ട് വയസ്സുള്ളപ്പോൾ അമ്മയെ നഷ്‍ടപ്പെട്ട അരിക്കൊമ്പന്റെ സംഭവബഹുലമാർന്ന കഥയാകുന്ന […]