play-sharp-fill

പൊലീസ് സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമം ; ഒളിവിലായിരുന്ന പോലീസുകാരൻ പിടിയിൽ

സ്വന്തം ലേഖകൻ പത്തനംതിട്ട: പൊലീസ് സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പൊലീസുകാരൻ അറസ്റ്റിൽ. പത്തനംതിട്ട ആറന്മുള പൊലീസ് സ്റ്റേഷനിലെ സിപിഒ സജീഫ് ഖാനെയാണ് പത്തനംതിട്ട വനിത പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 16നാണ് സംഭവം. പോലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ സജീഫ് ഖാൻ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. നേരത്തേ സമാനമായ ശ്രമം നടത്തിയപ്പോൾ ഇവർ എതിർത്തിരുന്നു. വീണ്ടും കടന്നുപിടിക്കാൻ ശ്രമം നടത്തിയതോടെയാണ് ആറന്മുള എസ്എച്ച്ഒയ്ക്ക് പരാതി നൽകിയത്. തുടർന്ന് എസ്എച്ച്ഒ പ്രാഥമിക അന്വേഷണത്തിന്‍റെ വിവിരങ്ങൾ പത്തനംതിട്ട ഡിവൈഎസ്പിക്ക് […]