നോക്കിയ കാലം തിരിച്ചു വരുന്നു;ഐ ഫോണിലെ ബാറ്ററി ഉപയോക്താവിന് മാറ്റിവയ്ക്കാൻ സാധിക്കണം എന്ന് ഇ യു ;ആപ്പിളിന് തിരിച്ചടി
എല്ലാ ഉപകരണങ്ങൾക്കും യുഎസ് ബി സി പോർട്ടുകൾ വേണമെന്ന നിയമം പാസാക്കിയ യൂറോപ്യൻ യൂണിയൻ (ഇ യു ) ഇനി ഏത് ഉപകരണത്തിൻ്റെയും ബാറ്ററി ഉടൻ തന്നെ മാറ്റിവയ്ക്കാൻ സാധിക്കണമെന്ന നിയമം കൊണ്ടുവരാനുള്ള നീക്കം നടക്കുന്നു എന്ന് റിപ്പോർട്ട്. സ്മാർട്ട് ഫോണുകൾ ലാപ്ടോപ് ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ എല്ലാം ബാറ്ററി ഉപയോക്താവിന് സ്വന്തമായി മാറ്റാൻ സാധിക്കണം എന്നാണ് പുതിയ നിയമം.ഇത് നടപ്പിലായാൽ ബട്ടൺ പോലും കാണാത്ത തരത്തിലുള്ള ഐഫോൺ എന്നൊക്കെയുള്ള സ്വപ്നം ആപ്പിളിനു തൽക്കാലം മാറ്റി വയ്ക്കേണ്ടി വന്നേക്കാം. ഇ യു ഇപ്പോൾ നടത്തുന്ന […]