കൊറോണക്കാലത്ത് തെരുവ് മൃഗങ്ങൾക്ക് ഭക്ഷണം നൽകുവാനും ഭവനരഹിതരെയും സഹായിക്കാൻ താരപുത്രി വരച്ച് നേടിയത് 70,000 രൂപ ; അന്യയ്ക്ക് അഭിനന്ദനവുമായി സിനിമാലോകം
സ്വന്തം ലേഖകൻ കൊച്ചി: ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി മുന്നേറുന്ന മഹമാരിയ്ക്ക് മുന്നിൽ ലോകം വിറച്ചു നിൽക്കുകയാണ്. കൊറോണയെ ചെറുക്കാൻ ശാരീരിക അകലം പാലിക്കുന്നതിനോടൊപ്പം സമൂഹിക അടുപ്പം വേണമെന്നാണ് ലോകരാജ്യങ്ങൾ മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം. മഹാമാരിക്ക് മുൻപിൽ തളർന്ന് പോയവർക്കായി സാമ്പത്തിക സഹായവും ഭക്ഷണമെത്തിക്കാനും വലിപ്പം ചെറുപ്പം നോക്കാതെ എല്ലാവരും ഒരുമിച്ച് നിൽക്കുകയാണ്. ബോളിവുഡ് സംവിധായക ഫറാഖാന്റെ മകളും കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൽ തന്നാൽ കഴിയുന്ന സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ്. തെരുവ് മൃഗങ്ങളേയും ഭവന രഹിതരേയും സഹായിക്കാനായി 70,000 രൂപയാണ് ഈ പന്ത്രണ്ട് വയസുകാരി വരച്ച് […]