കെജിഎഫ്-2 ടീസറിനെതിരെ ആന്റി ടൊബാക്കോ സെല്‍; യഷിനെതിരെ നോട്ടീസ്
സ്വന്തം ലേഖകന്‍ കൊച്ചി: കെജിഎഫ്-2 ടീസര്‍ പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നായകന്‍ യഷിനെതിരെ ആന്റി ടൊബാക്കോ സെല്ലിന്റെ നോട്ടീസ്. വലിയ ആരാധകവൃന്ദമുള്ള നടന്‍ പുകവലിക്കുന്ന രംഗങ്ങള്‍ കാഴ്ചവയ്ക്കുന്നത് പുകവലിയെ പ്രോത്സാഹിപ്പിക്കുമെന്നും സിഗരറ്റ് ആന്റ് അദര്‍ ടൊബാക്കോ ആക്ടിലെ സെക്ഷന്‍ 5ന്റെ ലംഘനമാണെന്നുമാണ് നോട്ടീസില്‍ പറയുന്നത്. ടീസറില്‍ നിന്നും പുകവലിക്കുന്ന സീനുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് നോട്ടീസില്‍. ടീസറില്‍ യഷ് പുകവലിക്കുന്ന മാസ് രംഗങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് കെജിഎഫ് ആരാധകര്‍ക്കിടയില്‍ ലഭിച്ചിരുന്നത്. രണ്ടാം ഭാഗത്തിലെ യഷിന്റെ മേക്കോവറും, ടീസറിലെ രംഗങ്ങളും സമൂഹമാധ്യമത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. പുറത്തുവന്ന […]