രേണുകയെ ഞെക്കിക്കൊന്ന ഏയ്ഞ്ചലയും ചത്തു : രണ്ടാഴ്ചക്കിടെ ചത്തത് രണ്ട് അനാക്കോണ്ടകൾ ; ചത്തത് കൂട്ടമായി ഇണചേരുന്നതിനിടെ
സ്വന്തം ലേഖിക തിരുവനന്തപുരം : മൃഗശാലയിൽ തുടരെ ചത്തത് രണ്ട് അനാക്കോണ്ടകൾ. പതിനഞ്ച് ദിവസത്തെ ഇടവേളയിലാണ് രണ്ട് അനാക്കോണ്ടകൾ ചത്തത്. ഒരു കൂട്ടിലാണ് ഇവ കഴിഞ്ഞിരുന്നത്. രേണുകയെന്ന പാമ്പാണ് ആദ്യം ചത്തത്. കൂട്ടിലുണ്ടായിരുന്ന എയ്ഞ്ചല എന്ന അനാക്കോണ്ട രോണുകയെ ഞെക്കിക്കൊല്ലുകയായിരുന്നു. ഇതിന് പിന്നാലെ പാമ്പിന്റെ കൂട്ടിൽ മൃഗശാല അധികൃതർ സിസിടിവി ക്യാമറ വച്ചു. എന്നാൽ, എയ്ഞ്ചലയും ചൊവ്വാഴ്ചയോടെ കൂടൊഴിഞ്ഞു. കൂട്ടിൽ, വെള്ളത്തിൽ നിന്ന് മൂന്ന് മണിയോടെ കരയ്ക്ക് കയറി കിടന്ന എയ്ഞ്ചലയെ ഒൻപത് മണിയോടെ നോക്കിയപ്പോൾ ചത്ത് കിടക്കുകയായിരുന്നു എന്നാണ് മൃഗശാല അധികൃതർ പറയുന്നത്. […]