കൊറോണ ബാധിച്ച് ഏറ്റവും കൂടുതൽ മലയാളികൾ മരിച്ചത് അമേരിക്കയിൽ: ആശങ്കയിൽ അമേരിക്കൻ മലയാളികൾ: ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യത്തെ മലയാളികൾ മരണഭയത്തിൽ
സ്വന്തം ലേഖകൻ കോട്ടയം : കേരളത്തിൽ നിന്നും ഏറ്റവും അധികം ആരോഗ്യ പ്രവർത്തകർ ജോലി ചെയ്യുന്ന രാജ്യമാണ് അമേരിക്ക. ലോക രാജ്യങ്ങളെ മുഴുവൻ ഭീതിയിലാഴ്ത്തി മുന്നേറുന്ന കൊറോണ വൈറസ് ബാധ ഏറ്റവുമധികം പിടിച്ചുകുലുക്കിയ രാജ്യവും അമേരിക്കയാണ്. ദിനംപ്രതി രണ്ടായിരത്തിലധികം ആളുകളാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ച് മരണപ്പെടുന്നത്. ഇതോടെ അമേരിക്കയിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവർ ഏറെ ആശങ്കയിലാണ്. രോഗം ബാധിച്ച് മലയാളികൾ മരിക്കുന്നതും ഇവിടുത്തെ മലയാളികൾ ദിനംപ്രതി അനുഭവിക്കുന്ന ആശങ്ക വർദ്ധിക്കുന്നതിന് കാരണമാകുന്നു. അമേരിക്കയിൽ കുടിയേറിയ മലയാളികളിൽ നല്ലൊരു ശതമാനവും ആരോഗ്യ രംഗത്ത് […]