സ്‌ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു ; വീട്ടിൽ വന്ന് വധഭീഷണി മുഴക്കി; ഉന്നതഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് വിരട്ടൽ ; അമ്പിളി ദേവിക്ക് നേരെ വധഭീഷണി ; ആദിത്യനെതിരെ കേസെടുത്തു
സ്വന്തം ലേഖകൻ കൊല്ലം: സ്‌ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചെന്നും വധഭീഷണി മുഴക്കിയെന്നുമുള്ള അമ്പിളി ദേവിയുടെ പരാതിയില്‍ നടൻ ആദിത്യനെതിരേ ചവറ പോലീസ് കേസെടുത്തു. “എന്നെ മാനസികമായി പീഡിപ്പിച്ചു. ഇല്ലാത്ത തെളിവുകള്‍ ഉണ്ടെന്ന് പറഞ്ഞായിരുന്നു അപമാനിക്കല്‍. ക്രൂരമായ പീഡനം അനുഭവിച്ചു. ഇനി നിയമത്തിന്റെ വഴിയില്‍ പോകാനാണു തീരുമാനം. ഉന്നത ഉദ്യോഗസ്‌ഥരുമായി ബന്ധമുണ്ടെന്നും തന്നെ ഒന്നും ചെയ്യില്ലെന്നുമാണ് ആദിത്യന്റെ വെല്ലുവിളി. ആദിത്യന്‍ ജീവിതത്തിലും മികച്ച നടനാണ്. എന്നാല്‍ എനിക്ക് നിയമത്തില്‍ വിശ്വാസമുണ്ട്.”- ആദിത്യനെതിരേ നിയമപരമായി മുന്നോട്ടുപോകുമെന്നു അമ്പിളി ദേവി പറഞ്ഞു. ആദിത്യന്‍ […]