അധ്യാപകരുടെ ശമ്പളത്തിൽ നിന്നും അനധികൃത പിരിവ് ;പരാതിയുമായി സ്വകാര്യ സ്‌കൂൾ അധ്യാപിക രംഗത്ത്
സ്വന്തം ലേഖകൻ കൊച്ചി: ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിൽ അധ്യാപകരുടെ ശമ്പളത്തിൽനിന്ന് അനധികൃതമായി പണം തിരിച്ചുപിടിക്കുന്നുവെന്ന് ആരോപണം. അൽ-അമീൻ സ്‌കൂളിൽ അധ്യാപികയായിരുന്ന സ്വപ്നലേഖ വി.ബി.യാണ് ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും പോലീസിലും പരാതി നൽകിയത്. അധ്യാപകർക്ക് നൽകുന്ന ശമ്പളത്തിന്റെ മൂന്നിലൊരു ഭാഗം അന്നേ ദിവസംതന്നെ കാഷ് ചെക്ക് വഴി തിരിച്ചുപിടിക്കുകയാണെന്ന് കേരള സ്റ്റേറ്റ് അൺ എയ്ഡഡ് സ്‌കൂൾ ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് യൂണിയനും പത്രസമ്മേളനത്തിൽ ആരോപിച്ചു. 22,600 രൂപ ശമ്പളം നൽകുന്നതിൽനിന്ന് 8,390 രൂപ തിരികെ വാങ്ങുകയാണെന്നും ഇതിനെതിരെ പ്രതികരിച്ചതിന് തന്നെ പിരിച്ചുവിടുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി. യൂണിയൻ […]