play-sharp-fill

പതിമൂന്നുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ആൺകുട്ടി പൊലീസ് പിടിയിൽ ; കൊലപാതകത്തിൽ കലാശിച്ചത് പബ്ജിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ

സ്വന്തം ലേഖകൻ മംഗലാപുരം : ഉള്ളാൾ കെ സി റോഡിൽ പതിമൂന്നുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി പൊലീസ് പിടിയിൽ. ശനിയാഴ്ച രാത്രി മുതൽ കെ.സി റോഡ് കോട്ടെക്കാറിലെ മുഹമ്മദ് ഹനീഫിന്റെ മകൻ അകീഫിനെയാണ് ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും മൂന്നുകിലോമീറ്റർ അകലെ കെ.സി നഗറിലെ ഫലാഹ് സ്‌കൂളിന്റെ പിറകിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പബ്ജി ഗെയിമുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. വലിയ കല്ല് കൊണ്ട് തല ഇടിച്ച നിലയിലായിരുന്നു […]