play-sharp-fill

ദത്തെടുത്ത പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ അറുപത്കാരന്‍ അറസ്റ്റില്‍; പീഡനത്തെ തുടര്‍ന്ന് അനാഥാലയത്തിലേക്ക് തിരിച്ച് പോയ കുട്ടിയെ വീണ്ടും ദത്തെടുക്കാന്‍ ശ്രമിച്ചു

സ്വന്തം ലേഖകന്‍ കണ്ണൂര്‍: കൂത്തുപറമ്പില്‍ ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറുപതുകാരന്‍ അറസ്റ്റില്‍. കണ്ടംകുന്ന് ചമ്മനാപ്പറമ്പില്‍ സി.ജി.ശശികുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫോസ്റ്റര്‍ കെയര്‍ പദ്ധതി വഴി താത്ക്കാലിക സംരക്ഷണത്തിനാണ് ഇയാള്‍ പെണ്‍കുട്ടിയെ ദത്തെടുത്തത്. താത്കാലിക പരിരക്ഷയുടെ കാലാവധി പൂര്‍ത്തിയാക്കിയപ്പോള്‍ പെണ്‍കുട്ടി അനാഥാലയത്തിലേക്ക് മടങ്ങുകയും ചെയ്തു. 2017ല്‍ നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറംലോകമറിയുന്നത്. കൗണ്‍സിലിങ്ങിനിടെ പെണ്‍കുട്ടിയുടെ സഹോദരിയാണ് പീഡന വിവരം പുറത്തു പറഞ്ഞത്. പീഡന സമയത്ത് പെണ്‍കുട്ടിക്ക് 15 വയസ്സായിരുന്നതിനാല്‍ പോക്സോ നിയമപ്രകാരമാണ് കേസ്. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി അനാഥാലയത്തിലേക്ക് തിരിച്ചു പോയി. […]