play-sharp-fill

പഠനകാലത്ത് തുടങ്ങിയ പ്രണയം; വിലകൂടിയ ബൈക്കില്‍ കറങ്ങി ധനികനാണെന്ന് തെറ്റിദ്ധരിപ്പിച്ചു; ഒടുവില്‍ ഭര്‍ത്താവ് കൊലക്കേസ് പ്രതിയായതിന്റെ അപമാനത്തില്‍ ആത്മഹത്യ; നടി വിജയലക്ഷ്മിയുടേത് ദുരന്തപൂര്‍ണ്ണമായ ജീവിതം

സ്വന്തം ലേഖകന്‍ കൊല്ലം: നടി വിജയലക്ഷ്മിയുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവ് പ്രദീപ് കൊലക്കേസില്‍ അറസ്റ്റിലായതിന്റെ അപമാനത്താലാണ് വിജയലക്ഷ്മി ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബന്ധത്തില്‍ വീട്ടുകാര്‍ എതിര്‍ത്തിരുന്നെങ്കിലും നടിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് സമ്മതമില്ലാതെ വീട്ടുകാര്‍ വിവാഹം നടത്തികൊടുക്കുകയായിരുന്നു. വിവാഹശേഷമാണ് ഭര്‍ത്താവ് ഒരു മോഷ്ടാവ് ആണെന്ന സത്യം വിജയലക്ഷ്മി തിരിച്ചറിയുന്നത്. മോഷ്ടാവാണ് എന്ന് അറിഞ്ഞിട്ടും കുട്ടികള്‍ ഉള്ളതിന്റെ പേരില്‍ എല്ലാം സഹിച്ച് ജീവിക്കുകയായിരുന്നു വിജയലക്ഷ്മി. പഠനകാലത്ത് തുടങ്ങിയ പ്രണയമായിരുന്നു ഇരുവരുടെയും. വില കൂടിയ ബൈക്കിലായിരുന്നു പ്രദീപിന്റെ കറക്കം. ധനികനാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പ്രദീപ് വിജയലക്ഷ്മിയെ വളച്ചെടുത്തത്. […]

സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പ്രചരണം ; നടി വിജയലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചു : അവശനിലയിലായ യുവതി ആശുപത്രിയിൽ

സ്വന്തം ലേഖകൻ കൊച്ചി : സമൂഹമാധ്യമങ്ങളിലൂടെയുള്ള അപകീർത്തികരമായ പ്രചരണം സഹിക്കാനാകാതെ തമിഴ്‌നടി വിജയ ലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിത അളവിൽ ഗുളിക കഴിച്ചാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുളിക കഴിച്ച് അവശനിലയിലായ നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇത് തന്റെ അവസാന വീഡിയോ ആണെന്നും ജീവനൊടുക്കുകയാണെന്ന് അറിയിച്ചും ഫെയ്‌സ്ബുക്കിൽ വീഡിയോ പങ്കുവച്ച ശേഷമായിരുന്നു വിജയലക്ഷ്മിയുടെ ആത്മഹത്യാ ശ്രമം നടത്തിയിരുന്നത്. വിജയലക്ഷ്മിയെ കുറിച്ച് ചിലർ അപകീർത്തികരമായ പ്രചാരണങ്ങൾ കഴിഞ്ഞ കുറച്ചുനാളുകളായി നടത്തി വരികയായിരുന്നെന്നാണ് വിവരം. നാം തമിഴർ പാർട്ടി നേതാവ് സീമാനും അനുയായി ഹരി നാടാർ എന്നിവരാണ് […]