ഇതുവരെ വിമാനത്തിൽ കയറാത്ത കുട്ടികൾക്ക് സൗജന്യ വിമാനയാത്രയൊരുക്കി നടൻ സൂര്യ
സ്വന്തം ലേഖകൻ കൊച്ചി: ഇതുവരെ വിമാനത്തിൽ കയറാത്ത കുട്ടികളുണ്ടോ, എങ്കിൽ തയ്യാറായിക്കോളൂ. വിദ്യാർത്ഥികൾക്കായി സൗജന്യ യാത്ര ഒരുക്കി തമിഴ് നടൻ സൂര്യ. സൂര്യ പ്രധാനവേഷത്തിലെത്തുന്ന സുരറൈ പോട്ര് എന്ന സിനിമയിലെ പുതിയ ഗാനം സ്‌പൈസ് ജെറ്റ് ബോയിങ് 737 എയർ ക്രാഫ്റ്റിൽ വ്യാഴാഴ്ച ലോഞ്ച് ചെയ്യുകയാണ്. കുട്ടികളായിരിക്കും ലോഞ്ചിലെ അതിഥികൾ. ഇതോടെയാണ് വിമാനത്തിൽ ഇതുവരെ കയറാത്ത നൂറ് കുട്ടികൾക്ക് സൗജന്യ വിമാനയാത്ര ഒരുക്കുന്നത്. തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളുകളിൽ സിനിമയുടെ അണിയറ പ്രവർത്തകർ ഉപന്യാസ മത്സരം നടത്തിയിരുന്നു. അതിലെ വിജയികൾക്കാണ് വിമാന യാത്രയ്ക്ക് അവസരം ലഭിക്കുക. […]