സുശാന്തിന്റെ മരണത്തിന് പിന്നാലെ പുറത്തുവന്ന ചിത്രങ്ങൾ തെളിവ് ; സുശാന്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അഭിഭാഷകന്റെ വെളിപ്പെടുത്തൽ
സ്വന്തം ലേഖകൻ ചെന്നൈ: ഇന്ത്യൻ സിനിമാ ലോകത്തെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം. സുശാന്തിന്റെ മരണത്തിന് പിന്നാലെ ഒട്ടനവധി പുതിയ വിവാദങ്ങളും ഉടലെടുത്തിരുന്നു. ഇപ്പോഴിതാ സുശാന്തിന്റെ മരണവവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി അഭിഭാഷകൻ രംഗത്ത് എത്തിയിരിക്കുകയാണ്. സുശാന്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അഭിഭാഷകന്റെ വെളിപ്പെടുത്തൽ. സുശാന്തിന്റെ കുടുംബ വക്കീലായ വികാസ് സിങ്ങാണ് താരത്തിന്റെ മരണത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവിട്ടത്. കേസുമായി ബന്ധപ്പെട്ട് ഫോറൻസിക് ടീമിലെ അംഗമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോക്ടറാണ് സുശാന്തിന്റേത് ആത്മഹത്യയല്ല […]