നടൻ ബാലയുടെ കരൾ മാറ്റ ശസ്ത്രക്രിയ വിജയകരം..! കരൾ പകുത്ത് നൽകാനെത്തിയത് നിരവധിപേർ..! ബാല പൂർണ ആരോഗ്യവാനായി തുടരുന്നു ..! ഒരു മാസത്തോളം ആശുപത്രിയിൽ തുടരും
സ്വന്തം ലേഖകൻ കൊച്ചി : നടൻ ബാലയുടെ കരൾ മാറ്റ ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞു. നിലവിൽ നടനെ പോസ്റ്റ് ഓപ്പറേറ്റീവ് ഐ.സി.യുവിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടു ദിവസം മുമ്പായിരുന്നു ശസ്ത്രക്രിയ നടന്നത്. ഒരു മാസത്തോളം ആശുപത്രിയിൽ തുടരുമെന്നാണ് വിവരം. നടനോടൊപ്പം തന്നെ കരൾ ദാതാവും പൂർണ ആരോഗ്യവാനായി ആശുപത്രിയിൽ തുടരുന്നുണ്ട്. കഴിഞ്ഞ മാസമാണ് ബാലയെ കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ മാറ്റ ശസ്ത്രക്രിയ മാത്രമായിരുന്നു ഡോക്ടർ നിർദേശിച്ചത്. ദിവസങ്ങൾക്ക് മുമ്പ് ബാലയുടെ ആരോഗ്യസ്ഥിതി പങ്കുവെച്ച് കൊണ്ട് ഭാര്യ എലിസബത്ത് […]