കരുതലും കൈത്താങ്ങുമായി അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ..! മസ്തിഷ്ക മരണം സംഭവിച്ച് ഏഴുപേർക്ക് പുതുജീവനേകി വിടപറഞ്ഞ കൈലാസ്നാഥിന്റെ കുടുംബത്തിന് സഹായവുമായി ടോണി വർക്കിച്ചനെത്തി ..! ബാംഗ്ലൂരിൽ നേഴ്സിങ് വിദ്യാർഥിനിയായ കൈലാസ്നാഥിന്റെ സഹോദരിക്ക് പഠന ചിലവിനുള്ള പണം ടോണി വർക്കിച്ചൻ നൽകി .!
സ്വന്തം ലേഖകൻ കോട്ടയം: കരുതലും കൈത്താങ്ങുമായി അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ. ബൈക്ക് അപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച് ഏഴു പേർക്ക് പുതുജീവനേകി വിട പറഞ്ഞ കോട്ടയം താഴ്ത്തങ്ങാടി സ്വദേശി കൈലാസനാഥിന്റെ കുടുംബത്തിനും തണലാകുകയാണ് ടോണി വർക്കിച്ചൻ . ബാംഗ്ലൂരിൽ നേഴ്സിംഗ് പഠിക്കുന്ന കൈലാസനാഥിന്റെ സഹോദരിയുടെ വിദ്യാഭ്യാസ ചിലവ് അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ ഏറ്റെടുത്തു. കുടുംബത്തിന് മുന്നോട്ടും തന്നാലാകും വിധം എല്ലാവിധ പിന്തുണയും നൽകുമെന്ന് ടോണി വർക്കിച്ചൻ പറഞ്ഞു. ബൈക്ക് അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കൈലാസ്നാഥിന്റെ ഹൃദയം, കരൾ, 2 […]