ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ജൂണ്‍ ഒന്നിന് അധ്യയന വര്‍ഷം ആരംഭിക്കുമെന്ന് സൂചന : അധ്യാപകരെ സജ്ജരാക്കുന്നതിനായി ഓണ്‍ലൈന്‍ പരിശീലന പദ്ധതി വ്യാഴാഴ്ച മുതല്‍
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് അധ്യയന വര്‍ഷം ആരംഭിക്കുമെന്ന് സൂചന. എന്നാല്‍ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യം അനുകൂലമല്ലെങ്കില്‍ ഓണ്‍ലൈന്‍ മുഖേനെ ക്ലാസ്സുകള്‍ പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങളാണ് ശ്രമങ്ങളാണ് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ലോക് ഡൗണ്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ഇത്തവണത്തെ അക്കാദമിക് വര്‍ഷം ആരംഭിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുന്നുതത്. ഇതിനായി അധ്യാപകരെ സജ്ജരാക്കുന്നതിനുള്ള ഓണ്‍ലൈന്‍ പരിശീലന പദ്ധതി വ്യാഴാഴ്ച ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു. അധ്യാപകര്‍ക്കുള്ള പരിശീലനം വിക്ടേഴ്‌സ് ചാനലിലൂടെയും ഓണ്‍ലൈനായുമായിട്ടാണ് […]