അബ്ദുള്‍ കലാമിന്റെ പ്രതിമ സംരക്ഷിക്കുകയും ദിവസേന വൃത്തിയാക്കി പൂക്കള്‍ അര്‍പ്പിക്കുകയും ചെയ്തിരുന്ന ആളിനെ കൊലപ്പെടുത്തിയത് സുഹൃത്ത്..!
സ്വന്തം ലേഖകന്‍ കൊച്ചി: മറൈന്‍ ഡ്രൈവ് അബ്ദുള്‍ കലാം മാര്‍ഗിലെ അബ്ദുള്‍ കലാമിന്റെ പ്രതിമയ്ക്ക് മുന്നില്‍ പൂക്കള്‍ അര്‍പ്പിച്ച് സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വൈറലായ, കോയിവിള പുതുപ്പര വടക്കേതില്‍ ശിവദാസിന്റെ (63) മരണം കൊലപാതകം. ശിവദാസിന്റെ സുഹൃത്ത് ഏഴിക്കര കൈത്തപ്പിള്ളിപ്പറമ്പില്‍ രാജേഷിനെ (40) എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 15ന് അര്‍ധരാത്രിയാണ് ശിവദാസിനെ മറൈന്‍ഡ്രൈവില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിനു കേസെടുത്തു സെന്‍ട്രല്‍ ഇന്‍സ്പെക്ടര്‍ എസ്. വിജയ്ശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകിയെ കണ്ടെത്തിയത്. പോലീസ് നടത്തിയ ഇന്‍ക്വസ്റ്റിലും പോസ്റ്റ്മോര്‍ട്ടത്തിലും മരണം മര്‍ദ്ദനമേറ്റാണെന്നു […]