play-sharp-fill

മരിച്ചെങ്കിലും പെൻഷൻ കൈപ്പറ്റുന്നത് 23 പേർ;അക്കൗണ്ടിലേക്ക് കൈമാറിയത് ഒൻപത് ലക്ഷത്തോളം രൂപ;അയിരൂർ പഞ്ചായത്തിലെ 2021-22 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലുള്ളത് ഞെട്ടിക്കുന്ന കണക്കുകൾ

സ്വന്തം ലേഖകൻ പത്തനംതിട്ട: അയിരൂർ പഞ്ചായത്തിലെ ക്ഷേമപെൻഷൻ ലഭിച്ചുകൊണ്ടിരുന്ന ഗുണഭോക്താക്കളിൽ 23 പേർ മരണമടഞ്ഞിട്ടും അവരുടെ അക്കൗണ്ടിലേക്ക് പിന്നെയും പണം കൈമാറിയതായി ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തൽ. 9,07,200 രൂപയാണ് ഇത്തരത്തിൽ അനുവദിച്ചത്. പഞ്ചായത്തിലെ 2021–22 വർഷത്തെ ഓഡിറ്റ് അവലോകനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗുണഭോക്താവ് നേരത്തെ മരിച്ചിട്ടും വിധവാ പെൻഷൻ ഇനത്തിൽ 51,200 രൂപ അനുവദിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.ആനുകൂല്യം വാങ്ങുന്ന വ്യക്തി മരണമടയുമ്പോൾ പെൻഷൻ പട്ടികയിൽ നിന്നു യഥാസമയം ഒഴിവാക്കാഞ്ഞതിനാലാണ് ഈ അപാകത സംഭവിച്ചത്. സാമൂഹികസുരക്ഷാ പെൻഷൻ വാങ്ങുന്നയാൾ മരണപ്പെടുകയും ഇക്കാര്യം പ്രസ്തുത പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുകയുമാണെങ്കിൽ […]