എടിഎമ്മുകളിൽ പണ ക്ഷാമം ; ഈ ആഴ്ച ബാങ്ക് പ്രവർത്തിക്കുന്നത് തിങ്കളും വ്യാഴവും മാത്രം
സ്വന്തം ലേഖിക തിരുവനന്തപുരം : ഓണം അവധിയോട് അനുബന്ധിച്ച് ഈ ആഴ്ച ബാങ്ക് തുറക്കുന്നത് തിങ്കളും വ്യാഴവും മാത്രം.ഈ ദിവസങ്ങളിൽ ഇടപാടുകാരുടെ തിരക്ക് ഉണ്ടാകും. ഓണാവധി തുടങ്ങിയതോടെ പല എടി എമ്മുകളിൽ പണക്ഷാമം നേരിടുന്നുണ്ട്.ഉത്രാടം, തിരുവോണം, ശ്രീനാരായണ ഗുരു ജയന്തിദിനമായ ചതയം എന്നീ ദിവസങ്ങളിലും രണ്ടാം ശനിയാഴ്ചയായ 14 നും ബാങ്ക് പ്രവർത്തിക്കില്ല.15-ാം തീയതി ഞായറാഴ്ചയുമാണ്.9-ാം തിയതി തിങ്കളാഴ്ച മുഹ്റം ആണെങ്കിലും അവധി ബാങ്കുകൾക്ക് ബാധകമല്ല. മൂന്നാം ഓണമായ വ്യാഴാഴ്ചയും ബാങ്ക് പ്രവർത്തിക്കും. ശനിയാഴ്ച രാത്രി മുതൽ പലയിടങ്ങളിലും എടിഎമ്മിൽ പണമില്ല. പ്രവൃത്തി ദിവസമായ […]