സ്വാതി സംഗീത പുരസ്‌കാരം പ്രമുഖ കര്‍ണ്ണാടക സംഗീതജ്ഞന്‍ പിആര്‍ കുമാര കേരളവര്‍മ്മയ്ക്ക് ;രണ്ട് ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം.
സ്വന്തം ലേഖിക.
തിരുവനന്തപുരം: ഇന്ത്യന്‍ സംഗീതരംഗത്ത് അവിസ്മരണീയമായ സംഭാവനകള്‍ നല്‍കിയ സംഗീതപ്രതിഭകള്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത അംഗീകാരമായ സ്വാതി സംഗീത പുരസ്‌കാരം പ്രഖ്യാപിച്ചു.
പ്രമുഖ കര്‍ണ്ണാടക സംഗീതജ്ഞന്‍ പിആര്‍ കുമാര കേരളവര്‍മ്മയ്ക്കാണ് 2021 ലെ പുരസ്‌കാരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കര്‍ണ്ണാടക സംഗീതത്തിന്റെ വിവിധ മേഖലകളില്‍ നല്‍കിയ നിസ്തുലമായ സംഭാവനകള്‍ പരിഗണിച്ചാണ് കുമാര കേരളവര്‍മ്മയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. രണ്ട് ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാര വിതരണ തീയ്യതി പിന്നീട് പ്രഖ്യാപിക്കും.
ഡോ.കെ.ഓമനക്കുട്ടി ചെയര്‍പേഴ്സണും കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി മെമ്ബര്‍ സെക്രട്ടറിയും സംഗീതജ്ഞന്‍മാരായ പാര്‍വതീപുരം എച്ച്.പത്മനാഭ അയ്യര്‍, കാഞ്ഞങ്ങാട് രാമചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമായുള്ള പുരസ്‌കാര നിര്‍ണ്ണയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.