play-sharp-fill
ക്ലാസ് മുറിയില്‍ മോഹാലസ്യപ്പെട്ട് വീണ കുട്ടിയോട് മദ്യപിച്ചെത്തിയ അദ്ധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി; മേലില്‍ മര്യാദവിട്ട് പെരുമാറരുതെന്ന ഗുണദോഷവും നല്‍കി ;സസ്‌പെൻഷനിലായ അദ്ധ്യാപകനെ തിരിച്ചെടുത്ത് കേന്ദ്ര സര്‍വകലാശാല

ക്ലാസ് മുറിയില്‍ മോഹാലസ്യപ്പെട്ട് വീണ കുട്ടിയോട് മദ്യപിച്ചെത്തിയ അദ്ധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി; മേലില്‍ മര്യാദവിട്ട് പെരുമാറരുതെന്ന ഗുണദോഷവും നല്‍കി ;സസ്‌പെൻഷനിലായ അദ്ധ്യാപകനെ തിരിച്ചെടുത്ത് കേന്ദ്ര സര്‍വകലാശാല

കാസർകോട്: കേന്ദ്ര സർവകലാശാലയില്‍ വിദ്യാർത്ഥികളെ ലൈംഗികാതിക്രമം നടത്തിയെന്ന് ആക്ഷേപം ഉയർന്ന അദ്ധ്യാപകനെ തിരിച്ചെടുത്തു.ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ അസി. പ്രഫസർ ഡോ. ഇഫ്തികർ അഹമ്മദിനെയാണ് സസ്‌പെൻഷന് ഒടുവില്‍ തിരിച്ചെടുത്തത്. ആഭ്യന്തര പരാതി പരിഹാര സെല്‍ (ഐ.സി.സി) അന്വേഷിച്ചശേഷം അദ്ധ്യാപകനോട് നന്നായി പെരുമാറണമെന്ന് ഉപദേശിച്ചുകൊണ്ടാണ് നടപടി.

പരാതി നല്‍കിയ 34 വിദ്യാർത്ഥിനികള്‍ അന്വേഷണ സമയത്ത് നല്‍കിയ മൊഴികളില്‍ നേരിയ വ്യത്യാസമുണ്ടെന്ന് ഐ.സി.സി റിപ്പോർട്ടില്‍ പറയുന്നു. ക്ലാസ് മുറിയില്‍ മോഹാലസ്യപ്പെട്ട് വീണ കുട്ടിയോട് മദ്യപിച്ചെത്തിയ ഇഫ്തികർ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. എന്നാല്‍, പല വിദ്യാർത്ഥികളും ഈ ആക്ഷേപം ഉന്നയിച്ചില്ല. നേരത്തെ പരാതി നല്കിയപ്പോള്‍ 34 വിദ്യാർത്ഥികള്‍ സംയുക്തമായി പരാതി നല്‍കിയിരുന്നു.

അതിനുശേഷം രണ്ട് വിദ്യാർത്ഥികള്‍ അന്വേഷണം നടക്കുന്നതിനിടെയും പരാതി നല്‍കി. 19 വിദ്യാർത്ഥികള്‍ ഐ.സി.സി അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച്‌ വൈസ് ചാൻസലർക്ക് പരാതി നല്‍കിയിരുന്നു. ജനുവരി അഞ്ചിന് നല്‍കിയ പരാതി ജനുവരി 16നാണ് വി സി പരാതി സെല്ലിന് കൈമാറുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

16 സിറ്റിങ്ങാണ് ഐ.സി.സി നടത്തിയത്. ഒടുവില്‍ കുറ്റാരോപിതനായ അദ്ധ്യാപകനെ ഗുണദോഷിച്ച്‌ വിടുകയായിരുന്നു. ഡോ. കെ.എ. ജർമിന നേതൃത്വം നല്‍കുന്ന 11 അംഗ കമ്മിറ്റിയാണ് ഐ.സി.സി. ഇവർ നല്‍കിയ റിപ്പോർട്ടില്‍ വിദ്യാർത്ഥികള്‍ നല്‍കിയ മൊഴികളും പരാതികളും ചേർത്തുവെച്ച്‌ നിഗമനത്തിലെത്താനാവുന്നില്ലെന്ന വിചിത്ര നിരീക്ഷണമാണ് നടത്തിയത്. അദ്ധ്യാപകന് ഒന്നാംവർഷ ക്ലാസുകള്‍ നല്‍കേണ്ടതില്ലെന്നാണ് മറ്റൊരു നിർദ്ദേശം.

വകുപ്പുതല അന്വേഷണമാവാം എന്നും പറയുന്നു. നല്ല പൊതുസമ്ബർക്ക പ്രവർത്തകനാണെന്ന് ശ്ലാഘിക്കുന്ന റിപ്പോർട്ടില്‍ മേലില്‍ മര്യാദവിട്ട് പെരുമാറരുതെന്ന ഗുണദോഷവും നല്‍കിയാണ് റിപ്പോർട്ട് അവസാനിപ്പിക്കുന്നത്. അദ്ധ്യാപകനെ തിരിച്ചെടുത്തതില്‍ വിദ്യാർത്ഥികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുണ്ട്. ലൈംഗികാതിക്രമ കേസില്‍ അദ്ധ്യാപകനെതിരെ ബേക്കല്‍ പൊലീസില്‍ പരാതിയുണ്ട്.