play-sharp-fill
സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് അപേക്ഷ ; കെ സ്മാര്‍ട്ടിലൂടെ വെറും 30 മിനുട്ടില്‍, വിവാഹ സർട്ടിഫിക്കറ്റ് ലഭ്യമായി.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് അപേക്ഷ ; കെ സ്മാര്‍ട്ടിലൂടെ വെറും 30 മിനുട്ടില്‍, വിവാഹ സർട്ടിഫിക്കറ്റ് ലഭ്യമായി.

ഗുരുവായൂര്‍: സുരേഷ് ഗോപിയുടെ മകളുടെവിവാഹ സര്‍ട്ടിഫിക്കറ്റ് മുപ്പത് മിനുട്ടില്‍ കൈമാറിയെന്ന് തദ്ദേശവികസ വകുപ്പ് മന്ത്രി എംബി രാജേഷ്.കെ സ്മാര്‍ട്ടിലൂടെ സേവനങ്ങള്‍ എത്ര വേഗത്തിലാണ് ലഭ്യമാക്കുന്നതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഓണ്‍ലൈൻ സര്‍ട്ടിഫിക്കറ്റ് നേരത്തെ നല്‍കിയിരുന്നു. മുപ്പത് മിനുട്ടില്‍ ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റും നല്‍കി.കെ സ്മാര്‍ട്ട് നമ്മുടെ നഗരസഭകളെ ഡബിള്‍ സ്മാര്‍ട്ടാക്കുകയാണ് എന്നും മന്ത്രി പറഞ്ഞു.

 

 

 

 

എംബി രാജേഷിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു. ഇന്ന് ഗുരുവായൂരില്‍ പ്രധാനമന്ത്രി പങ്കെടുത്ത വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് കെ സ്മാര്‍ട്ടിലൂടെ ലഭിച്ചത് 30 മിനുട്ട് കൊണ്ടാണ്. കെ സ്മാര്‍ട്ടിലൂടെ അപേക്ഷിച്ച്‌ അര മണിക്കൂറിനുള്ളില്‍ തന്നെ വധൂവരന്മാരായ ഭാഗ്യയും ശ്രേയസും സര്‍ട്ടിഫിക്കറ്റ് ഗുരുവായൂര്‍ നഗരസഭയുടെ കൗണ്ടറില്‍ നിന്ന് കൈപ്പറ്റി. ഇതിന് മുമ്ബ് തന്നെ ഓണ്‍ലൈൻ സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്താകെ എല്ലാ നഗരസഭകളിലും ഇത്ര വേഗതയിലാണ് ഇപ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നത്..