തൃശ്ശൂരിലെ ജനങ്ങളുടെ പള്‍സ് തനിക്ക് പിടികിട്ടിയിട്ടുണ്ട്; അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന വിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് സുരേഷ് ഗോപി
സ്വന്തം ലേഖകൻ
തൃശൂർ: തൃശ്ശൂരിലെ ജനങ്ങളുടെ പള്‍സ് തനിക്ക് പിടികിട്ടിയിട്ടുണ്ടെന്ന് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന വിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശ്ശൂര്‍ തന്നാല്‍ എടുക്കും. അതില്‍ അമാന്തം കാണിക്കേണ്ട ആവശ്യമില്ല. തൃശ്ശൂര്‍ തരട്ടെ, എടുത്തിരിക്കും. എടുത്താല്‍ ഞങ്ങള്‍ വ്യത്യസ്ത കാണിക്കുകയും ചെയ്യും. അങ്ങനെ അതുപോരാ എന്നു പറയരുത്. എങ്കില്‍ എടുത്തവര്‍ എന്താണ് ചെയ്തത് എന്നുകൂടി പറയേണ്ടി വരും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്നില്ലെങ്കില്‍ പിടിച്ചു പറിക്കാന്‍ ഞാനില്ല. ഞാനങ്ങനെയൊരു പിടിച്ചുപറിക്കാരനേയല്ല. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിനാണെങ്കിലും ഇത്തവണയെങ്കിലും ജയിപ്പിക്കണേ എന്നാണ് ജനങ്ങളോടുള്ള തന്റെ അപേക്ഷയെന്നും സുരേഷ് ഗോപി പറഞ്ഞു.
Third Eye News Live
0